തിരുവനന്തപുരം: ലോക്ക് ഡൗൺ കാലയളവിൽ അമിത ബിൽതുക ഇൗടാക്കാനുള്ള വെെദ്യുതി ബോർഡിന്റെ നീക്കത്തിനെതിരെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫെർക്ക ധർണ നടത്തി. പ്രസിഡന്റ് മരുതുംകുഴി സതീഷ്കുമാ‌ർ ഉദ്ഘാടനം ചെയ്‌തു. എ. അയ്യപ്പൻ നായർ, പനങ്ങോട്ടുകോണം വിജയൻ, എ.കെ. നിസാർ, തിലകൻ, എൻ.എൽ. ശിവകുമാ‌ർ, ജയലാൽ കുമാരപുരം എന്നിവർ പങ്കെടുത്തു.