cm-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 90 പേർക്ക് രോഗം ഭേദമായി.

തിരുവനന്തപുരം -3,​ കൊല്ലം - 14,​ പത്തനംതിട്ട -1,​ ആലപ്പുഴ- 1,​ കോട്ടയം- 4,​ എറണാകുളം- 5,​ തൃശൂർ-8,​ മലപ്പുറം -11,​ പാലക്കാട്-6,​ കോഴിക്കോട്- 6,​ വയനാട്- 3,​ കണ്ണൂർ- 4,​ കാസർകോട്- 9 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 53 പേർ വിദേശത്തും, 19 പേർ അന്യസംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്. സംസ്ഥാനത്ത് 20 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. വിദേശത്ത് 277മലയാളികൾ മരിച്ചു. ഡൽഹിയിൽ ഇന്നലെ ഒരു മലയാളി നഴ്സും മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ആകെ രോഗബാധിതർ -2697


ചികിത്സയിലുള്ളവർ- 1351


രോഗമുക്തി നേടിയവർ- 1324

ഹോട്ട്‌സ്‌പോട്ടുകൾ -110.