nava

തിരുവനന്തപുരം: നവജ്യോതി ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികം രക്ഷാധികാരി സുകുമാരിയുടെ വസതിയിൽ മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡോ. അനുജ വിജയൻ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് ഇന്ദു സിദ്ധാർത്ഥിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി സതീഷ് സ്വാഗതവും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ നീനു സുബാഷ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നവജ്യോതിയുടെ ചികിത്സാതുകയായ 40,000 രൂപ ചെക്ക് പ്രജിൻ,​ വൈശാഖ് എന്നിവർക്ക് ഡോ. അനുജയും സുരകുമാരിയും നൽകി. യോഗത്തിൽ പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. കമ്മിറ്റി അംഗം രാജേഷ് നന്ദി പറഞ്ഞു. ഭാരവാഹികളായി സുരകുമാരി (രക്ഷാധികാരി), മണിലാൽ (അഡ്വൈസർ), ഇന്ദുസിദ്ധാർത്ഥ് (പ്രസിഡന്റ്), ബിജീഷ് (വൈസ് പ്രസിഡന്റ്), സതീഷ് (സെക്രട്ടറി), നിതീഷ് കുമാർ (ജോയിന്റ് സെക്രട്ടറി), നീനു സുബാഷ് (ട്രഷറർ). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സുനിൽ, മനോജ് (മനു), സുബീന, വിഷ്‌ണു, രാജേഷ്, ഷീല സതീഷ് എന്നിവരെ തിരഞ്ഞെടുത്തു.