തിരുവനന്തപുരം:ലോക്ക്ഡൗൺ ലഘൂകരിക്കുകയും ,മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും നിന്നുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ ,കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലായെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗം സ്ഥീരികരിച്ചവരിൽ 52.19% പേരും വിദേശങ്ങളിൽ നിന്നെത്തിയവരാണ്.മേയ് 4 വരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇപ്പോഴത് 20 ആയി . പ്രധാനമായും പുറത്ത് നിന്നും വന്ന പ്രായാധിക്യവും മറ്റ് രോഗങ്ങളുമുള്ളവരാണ് മരിച്ചത്.
ശാരീരിക അകലം,മാസ്‌ക് ഉപയോഗം, സമ്പർക്ക വിലക്ക്, റിവേഴ്‌സ് ക്വാറന്റീൻ എന്നിവയിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കാനായത്. ഇത് തുടർന്നാൽ ഫലപ്രദമായി തടയാനനാവും .വിദേശത്ത് നിന്നെത്തുന്നവരിൽ ഒന്നര ശതമാനം പേർ കൊവിഡ് പോസിറ്റീവുണ്ട്. യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷമാവുമ്പോൾ, കൊവിഡ് പോസിറ്റീവ് എണ്ണവും വർദ്ധിക്കും. രണ്ട് ശതമാനം ആളുകൾക്ക് കോവിഡ് ബാധിക്കുന്നത് നാലായിരത്തോളം പേരെയാണ് ബാധിക്കുക. മുൻകരുതൽ പാലിച്ചില്ലെങ്കിൽ ഇവരിൽ നിന്നും സമ്പർക്കം മൂലം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കും. കൊവിഡ് സ്ഥിരീകരിച്ചവരിൽ 713 പേർ വിദേശത്തും, 533 പേർ മറ്റ് സംസ്ഥാനങ്ങളിലും നിന്നെത്തിയവരാണ്.