ബാലരാമപുരം: വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധിച്ച് ബാലരാമപുരം സൗത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ആഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എ.എം. സുധീറിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ ഉദ്ഘാടനം ചെയ്‌തു. ഡി.സി ഡി ജനറൽ സെക്രട്ടറി മുത്തുക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ എം.എം. നൗഷാദ്, ആനന്ദകുമാർ, ഷിബു, എ. അർഷാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, പഞ്ചായത്തംഗം നന്നംകുഴി രാജൻ, മണ്ഡലം ഭാരവാഹികളായ പ്ലാവിള ബാബു, അമീർഷാ, കെ.എസ്. അലി, എം എം. ഇസ്‌മായിൽ, ബിനോൺസ്,ഷമീർ, അബ്ദുൾ റഷീദ്, രാജു തുടങ്ങിയവർ സംസാരിച്ചു.