തിരുവനന്തപുരം: ലോക്ക് ഡൗൺ ആരംഭിച്ചശേഷം ഇതുവരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 18,958 പേർ ജില്ലയിലെത്തി. ഇതിൽ

10,​665 പേർ റെഡ്‌സോണുകളിൽ നിന്നുള്ളവരാണ്. ഇഞ്ചിവിള, വാളയാർ, മുത്തങ്ങ, മഞ്ചേശ്വരം, ആര്യങ്കാവ്, കുമളി എന്നീ ചെക്ക്‌പോസ്റ്റുകളിലൂടെയും ട്രെയിനിലൂടെയും ആഭ്യന്തര വിമാന സർവീസിലൂടെയുമാണ് രാജ്യത്തിനകത്ത് നിന്നുള്ളവരെത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നു 52 വിമാനങ്ങൾ ഇതുവരെ എത്തിയിട്ടുണ്ട്. കുവൈറ്റ്, ദുബായ്, അബുദാബി, മസ്‌കറ്റ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പേർ എത്തിയത്. വിദേശത്തുനിന്ന് വിവിധ ജില്ലക്കാരായ 9,484 പേർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇതുവരെ ആകെ 35,537 പേർക്ക് കൊവിഡ് ജാഗ്രത പോർട്ടൽ വഴി പാസ് നൽകിയിരുന്നു. ഇതിൽ 16,579 പേർ വിവിധ കാരണങ്ങളാൽ വന്നിട്ടില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലുമെത്തുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്‌ത് പാസെടുക്കണം. വിദേശത്ത് നിന്നെത്തുന്നവരുടെ വിവരങ്ങൾ എയർപോർട്ടിൽ വച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ
------------------------------------------------------------------

തമിഴ്‌നാട് - 8049

മഹാരാഷ്ട്ര - 1995 പേർ

ഡൽഹി - 1319

കർണാടക - 3097

തെലങ്കാന - 665

ആന്ധ്രപ്രദേശ് - 353

ബാക്കി - 3480