പത്തനാപുരം: ആൾതാമസമില്ലാത്ത വീട് കുത്തിത്തുറന്ന് പണവും ഗൃഹോപകരണങ്ങളും അപഹരിച്ച സംഭവത്തിൽ രണ്ടുപേർ പത്തനാപുരം പൊലീസിന്റെ പിടിയിലായി. തിരുവന്തപുരം വട്ടിയൂർകാവ് നെട്ടയം മുളവുകാട് വീട്ടിൽ രാജൻ (55), ഏനാത്ത് പടനിലത്ത് വീട്ടിൽ കുട്ടപ്പൻ എന്ന കുട്ടൻ(55) എന്നിവരാണ് പിടിയിലായത്. പാതിരിക്കൽ നടുമുരുപ്പ് പള്ളി പടിഞ്ഞാറ്റതിൽ വീട്ടിൽ റഹീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. പത്തനാപുരം സി.ഐ രാജീവ്, എ.എസ്.ഐ ജെയിംസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.