തിരുവനന്തപുരം: പ്രവാസികൾക്കായി ഏർപ്പാട് ചെയ്ത ചാർട്ടേഡ് ഫ്ലൈറ്രിൽ വരണമെങ്കിൽ കൊവിഡ് നെഗറ്രീവ് സർട്ടിഫിക്കറ്ര് നിർബന്ധമാണെന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഇന്ന് രാവിലെ 10.30 മുതൽ കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തും.