കിളിമാനൂർ :'ജൈവ കാർഷികമണ്ഡലം' പദ്ധതിയിൽപ്പെടുത്തി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി പുളിമാത്ത് ഏലായിൽ അഞ്ചര ഹെക്ടർ പാടത്ത് കൃഷിയിറക്കി. നടീൽ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ അഞ്ചര ഹെക്ടർ സ്ഥലമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു, സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി ആർ.കുറുപ്പ്, സി.ഡി.എസ് വൈസ് പ്രസിഡന്റ് സുനിത, ഭാരവാഹികളായ രജ്ഞിതം, സുലജ, മീനു തുടങ്ങിയവർ പങ്കെടുത്തു.