pic

ദുബായ്: ഗൾഫിലുള്ള മകളെ കാണാൻ പോയ പിതാവ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചു. ആലുവ യു സി കോളേജിന് സമീപം പള്ളത്ത് വീട്ടിൽ ഹംസ (77) ആണ് മരിച്ചത്. ഭാര്യയുമൊത്ത് ദുബായിലെത്തിയ ഹംസയ്ക്ക് ന്യുമോണിയ ബാധിച്ചു. അതിനുള്ള ചികിത്സ തേടിപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പയായിരുന്നു ഇവർ ദുബായിൽ പോയത്. പിന്നെ തിരിച്ചുവരാനും വഴിയില്ലാതായി.