ന്യൂഡൽഹി: ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമുണ്ടാക്കുന്ന ചൈനക്കിതാ തിരിച്ചടി വരുന്നു. ചൈനീസ് നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കകരിക്കാനൊരുങ്ങുകയാണ് വിൽപ്പനക്കാരുടെ ദേശീയ സംഘടനയായ സി.എ.ഐ.ടി. ചൈനയുടെ മൂവായിരത്തോളം ഉത്പന്നങ്ങളാണ് ബഹിഷ്കരിക്കുക. ഇന്ത്യക്കെതിരെ അതിർത്തിയിൽ തുടർച്ചയായി ആക്രമങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ അറിയിച്ചു.
ചൈനയുടെ ഉത്പന്നങ്ങൾ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 7 കോടി വിൽപ്പനക്കാർ ചൈനീസ് നിർമിത വസ്തുക്കൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനയ്ക്ക് ഒരു ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ ചൈനയ്ക്ക് ശക്തമായ മറുപടി നൽകാനൊരുങ്ങുകയാണ് വ്യാപാരികൾ. കളിപ്പാട്ടം മുതൽ ഇലക്ട്രിക് ഉപകരണങ്ങൾ വരെയാണ് ചൈന ഉണ്ടാക്കി വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് എന്ന് കേൾക്കുമ്പോഴേ നിലവാരമില്ലായ്മ വിപണികളിൽ പതിവാണെങ്കിലും വില കുറവിൻെറ പേരിൽ വിറ്റ് പോവുകയായിരുന്നു.