bjp

ഇംഫാൽ: ഘടകക്ഷികളുടെ പിൻതുണയിൽ സർക്കാരുണ്ടാക്കിയ മണിപ്പൂരിൽ ബി.ജെ.പി കടുത്ത പ്രതിസന്ധിയിൽ. ഏത് സമയവും ബി.ജെ.പി സർക്കാർ നിലം പൊത്തുമെന്ന അവസ്ഥയായി. മൂന്ന് ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നു. ആറ് എം.എൽ.എമാർ സർക്കാരിനുള്ള പിൻതുണയും പിൻവലിച്ചു.

നാഷണൽ പീപ്പീൾസ് പാർട്ടിയിലെ മൂന്ന് മന്ത്രിമാരുൾപ്പെടെ നാല് എംഎൽഎമാരും ഒരു തൃണമൂൽ എംഎൽഎയും ഒരു സ്വതന്ത്രനുമാണ് പിന്തുണ പിൻവലിച്ചിരിക്കുന്നത്. 60 അംഗ നിയമസഭയിൽ 21 സീറ്റ് നേടിയ ബി.ജെപി മറ്റ് പാർട്ടികളുടെ പിന്തുണയോടെയാണ് ഭരണം പിടിച്ചത്. ഭരണ മുന്നണി വിട്ടുവന്നരെ ചേർത്ത് സഖ്യം ഉണ്ടാക്കുമെന്നും ഇന്ന് ഗവർണറെ കാണുമെന്നും പ്രതിപക്ഷ നേതാവ് ഇബോബി സിംഗ് അറിയിച്ചു.