pm-modi

ന്യൂഡൽഹി: പ്രതിസന്ധികളെ ഇന്ത്യ അവസരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്നും ഇറക്കുമതി ഉത്പന്നങ്ങളെ ആശ്രയിക്കുന്ന രീതി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്പനങ്ങളും വിപണിയും പ്രോത്സാഹിപ്പിക്കും. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കലാണ് സ്വയം പര്യാപ്തത. ഇന്ത്യയെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമാക്കുമെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു. കൽക്കരിയുടെ വാണിജ്യഖനനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ രണ്ടാമത്തെ കൽക്കരി ശക്തിയാണ് ഇപ്പോൾ ഇന്ത്യ. രാജ്യം ഉടൻ കൽക്കരി ഉത്പാദനത്തിൽ ഒന്നാമതെത്തും. കൽക്കരി ഖനി ലേലത്തിന് തുടക്കമാവുകയാണ്. കൽക്കരി മേഖലയുടെ മോചനമാണ് ഈ തുറന്ന ലേലം. പതിറ്റാണ്ടുകളെ ലോക്ക്ഡൗണുകളിൽ നിന്ന് കൽക്കരിഖനികളെ മോചിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൽക്കരിഖനി ലേല നടപടികൾ രാജ്യത്ത് സുതാര്യമാക്കും. സ്വയം പര്യാപ്തത നേടണമെന്ന വലിയ പാഠം ഇന്ത്യ പഠിച്ചു. കയറ്റുമതിയിൽ മുന്നേറി ഇറക്കുമതി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഊർജമേഖലയിലും രാജ്യം സ്വയംപര്യാപ്‌തമാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.