കല്ലമ്പലം: വിദേശത്തുനിന്നെത്തി ഹൗസ് ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുള്ള യുവാവ് പുറത്തിറങ്ങുന്നതായി പരാതി. ഒറ്റൂർ പഞ്ചായത്തിലെ മാരാന്റെവിളയിലാണ് സംഭവം. നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിക്കുകയും ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ സമീപത്തെ പുരയിടങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നെന്നുമാണ് പരാതി. ഇത് ചോദ്യം ചെയ്‌ത നാട്ടുകാർക്കെതിരെ കേസ് നൽകി ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.