തിരുവനന്തപുരം : നെടുമങ്ങാട് മണ്ഡലത്തിലെ കരകുളം വേങ്കോട്ടുമുക്ക് ഗവ. യു.പി.എസ് , മാണിക്കൽ പഞ്ചായത്തിലെ പാറയ്ക്കൽ ഗവൺമെന്റ് എൽ.പി.എസ്, അണ്ടൂർക്കോണം പഞ്ചായത്തിലെ കണിയാപുരം ആലുംമൂട് ഗവ. എൽ.പി.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായി സ്‌കൂൾ ബസും, ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്കായി വിവിധ അംഗൻവാടികളിൽ പത്ത് ടെലിവിഷൻ സെറ്റുകളും സി.ദിവാകരൻ എം.എൽ.എ. വിതരണം ചെയ്തു.