പാലോട്: ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് പെരിങ്ങമ്മല പഞ്ചായത്ത് വിളിച്ചു ചേർത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. സോളാർ ഫെൻസിംഗ് വനാതിർത്തിയിൽ സ്ഥാപിക്കും. പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികളുടെ സഹകരണത്തോടെ വനത്തിനുള്ളിൽ ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കും. ആനക്കാപ്പം നിർമ്മാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കും. അക്രമണകാരിയായ കാട്ടാനയെ പിടികൂടി ഉൾവനത്തിലേക്കയയ്ക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അടിയന്തര നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ, മെമ്പർമാർ, പാലോട് ആർ.ഒ. അജിത്ത് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.