റിയോ ഡി ജനീറോ: ബ്രസീലിലെ ആമസോൺ ഗോത്രത്തലവൻ പൗളിൻഹോ പൈക്കാൻ കൊവിഡ് ബാധ മൂലം മരിച്ചു. ആമസോൺ വനാന്തരങ്ങളിലെ കയാപോ ഗോത്രത്തിന്റെ തലവനാണ് 65 കാരനായ പൗളിൻഹോ. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഡാമായ ബ്രസീലിലെ ബെലോ മോന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുമായി ബന്ധപ്പെട്ട് 1980കളിൽ ആമസോണിയൻ ഗോത്രവർഗക്കാർ നടത്തിയ പ്രതിഷേധങ്ങളിലൂടെ ലോകശ്രദ്ധയാകർഷിച്ചയാളാണ് പൗളിൻഹോ. ബ്രസീലിലെ വടക്കൻ പരാ സംസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല ബ്രസീലിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ ഒന്നാണ്.