ചിറയിൻകീഴ് :യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ സമാധി ദിനം ആചരിച്ചു. പെരുങ്ങുഴിയിലെ അയ്യങ്കാളി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയും കഞ്ഞിസദ്യയും നടത്തി.അനുസ്മരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി മോനിഷ് പെരുങ്ങുഴി അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ മുട്ടപ്പലം സജിത്ത്, വി.കെ.ശശിധരൻ, അഴൂർ വിജയൻ, ജി.സുരേന്ദ്രൻ, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, രഞ്ജിത്ത് പെരുങ്ങുഴി, മധു പെരുങ്ങുഴി, അനു വി.നാഥ്, യാസിർ യഹിയ, ബബിത മനോജ്, അഴൂർ രാജു തുടങ്ങിയവർ പങ്കെടുത്തു.