ummanchandi

തിരുവനന്തപുരം: എൻ.ജി.ഒ അസോസിയേഷന്റെ കൊവിഡ് പുനരൂജ്ജീവന പദ്ധതിയായ സദ്ഗമയയുടെ സംസ്ഥാനതല ഉദ്ഘാടനം ഉമ്മൻചാണ്ടി നിർവഹിച്ചു. 27 കുട്ടികൾക്ക് ഓൺലെെൻ പഠനത്തിന് ടെലിവിഷൻ നൽകിയായിരുന്നു ഉദ്ഘാടനം. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷനായി. വി.എസ്.ശബരിനാഥൻ എം.എൽ.എ,എം.വിൻസെന്റ് എം.എൽ.എ, കെ.എസ് ശബരിനാഥൻ എം.എൽ.എ,കെ.എ മാത്യു, പി.ഉണ്ണിക്കൃഷ്ണൻ,എം.എം ജാഫർഖാൻ,എ.പി സുനിൽ,ഇ.എൽ സനൽരാജ്,ജോൺ.കെ സ്റ്റീഫൻ,വിപിൻ ചന്ദ്രൻ,എൻ.പി ബാലകൃഷ്ണൻ,സുരേന്ദ്രൻ,വി.പി. വിപിൻ, ജോർജ് ആന്റണി എന്നിവർ സംസാരിച്ചു.