കല്ലമ്പലം : കെ.ടി.സി.ടി സ്കൂളിൽ നടന്ന ഹരിത ദിനം കെ. ടി. സി. ടി ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് അദ്ധ്യക്ഷനായി. കെ.ടി.സി.ടി സ്കൂളിലെ പ്രീസ്കൂൾ വിഭാഗമാണ് ഹരിത ദിനാചരണച്ചടങ്ങുകൾക്ക് നേതൃത്വം നൽകി. കെ.ജി വിഭാഗത്തിലെ നാന്നൂറോളം വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്നും നൽകിയ വിവിധയിനം പയറുവർഗങ്ങൾ മുളപ്പിച്ച് പോഷകസമൃദ്ധമായ ഇലകളും കായ്കളും ഉത്പാദിപ്പിക്കുന്ന 'മൈക്രോഗ്രീൻ' പദ്ധതിയുടെ ഉദ്ഘാടനവും ചെയർമാൻ നിർവഹിച്ചു. ഓൺലൈൻ വീഡിയോയിലൂടെ നടന്ന മൈക്രോഗ്രീൻ പദ്ധതിയുടെ മത്സരത്തിൽ നിന്ന് പത്ത് വിദ്യാർത്ഥികൾ സമ്മാനത്തിനർഹരായി. പ്രിൻസിപ്പൽ എം.എൻ. മീര, കൺവീനർ ഇ. ഫസിലുദ്ധീൻ, എം.എസ്. ബിജോയി, ബി.ആർ. ബിന്ദു, ഗിരിജാരാമചന്ദ്രൻ, സുനിത ആർ. നായർ, റജീനബീവി, പ്രിജി, ധന്യ, വലിയവിള സമീർ, ഫാജിദാബീവി, എഫ്. സബിന, എം. സുമീർ, എസ്. ഷജീം, റോഷ്‌ന,റ സീലബീഗം, സുജീന തുടങ്ങിയവർ നേതൃത്വം നൽകി.