election

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം മാറ്റി വച്ച 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. മാർച്ചിൽ നടക്കേണ്ട തിരഞ്ഞെടുപ്പായിരുന്നു. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് നാല് വീതവും മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നും ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.