മുടപുരം:പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കിഴുവിലം, ചിറയിൻകീഴ് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് ഇരട്ടക്കലിംഗ് പെട്രോൾ പമ്പ് ഉപരോധിച്ചു. സമരത്തോടനുബന്ധിച്ച് ഇരുചക്രവാഹനങ്ങൾ ഉരുട്ടി പുളിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ഇരട്ടകലിംഗ് പമ്പിൽ സമാപിച്ചു. എ.ഐ.വൈ.എഫ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് പ്രവീണിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് എ. എസ്. ആനന്ദ് കുമാർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. അനസ് സ്വാഗതം പറഞ്ഞു. സി.പി.ഐ കിഴുവിലം ലോക്കൽ സെക്രട്ടറി എ. അൻവർഷാ, കിഴുവിലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി .ഗോപകുമാർ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ്
നേതാക്കളായ ദീപു, മുഹമ്മദ് ഷാജു, ശ്യാം, സജീർ, അഫ്രീദി, മുബാറക്, അജ്മൽ, ഫയാസ്, നിയാസ്, നൗഫൽ, അനസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.