kovalam

കോവളം: മൂന്നുമാസമായി അടഞ്ഞ് കിടക്കുന്ന സംസ്ഥാനത്തെ നാലായിരത്തിൽപരം ഡ്രൈവിംഗ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ധർണ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി എം.എസ്. പ്രസാദ്, ഭാരവാഹികളായ ലാൽ വെള്ളാൻചിറ,രമേശൻ ആശാരി,പ്രേംജിത്ത്,ഗോപകുമാർ,അനൂപ്, ലതകുമാരി തുടങ്ങിയവർ സംസാരിച്ചു.