നെടുമങ്ങാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി നെടുമങ്ങാട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ആവശ്യങ്ങൾ അടങ്ങിയ നിവേദനം അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറിയും സംസ്ഥാന ട്രഷററുമായ നെടുമങ്ങാട് ശിവൻപിള്ളയുടെ നേതൃത്വത്തിൽ ജോയിന്റ് ആർ.ടി.ഒയ്ക്ക് സമർപ്പിച്ചു.ധർണയുടെ ഉദ്‌ഘാടനവും നെടുമങ്ങാട് ശിവൻപിള്ള നിർവഹിച്ചു.അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് ഷാജഹാൻ, സെക്രട്ടറി സുധി , വൈസ് പ്രസിഡന്റ് സുഭാഷ് എന്നിവർ പ്രസംഗിച്ചു.