വെള്ളറട: മലയോരമേഖലയിലെ കൂതാളി ഗവ. എൽ.പി സ്കൂളിന് ആധുനിക സംവിധാനങ്ങളൊരുക്കി വെള്ളറട പഞ്ചായത്ത്. ഓഡിറ്റോറിയം നിർമിച്ചതിനു പിന്നാലെ 10 ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിൽ കാമറയും ചുറ്റുമതിലും നിർമ്മിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കാൻ തീരുമാനിച്ചതോടെ മലയോരമേഖലയിലെ ഈ വിദ്യാലയം സ്വാകാര്യ സ്കൂളുകളെ വെല്ലുന്നതായി. പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മതിലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എൻ.ശോഭകുമാരി നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ, ബിനുറാണി, എച്ച്.എം ജോളി എബ്രഹാം, എസ്.എം.സി ചെയർമാൻ ഷിബു, ശ്രീരാഗ്, സതീഷ് എസ്.ആർ, തുടങ്ങിവർ പങ്കെടുത്തു.