നെടുമങ്ങാട് :പെട്രോൾ, ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ആനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചുള്ളിമാനൂർ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.ജെ മഞ്ജു,ഹുമയൂൺ കബീർ,അക്ബർ ഷാൻ,ഇര്യനാട് രാമചന്ദ്രൻ,വഞ്ചുവം അമീർ, മുരളീധരൻ നായർ,വേലപ്പൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.