നെടുമങ്ങാട് : ഐ.എൻ.ടി.യു.സി കരകുളം മണ്ഡലം കമ്മിറ്റി വഴയില പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കാച്ചാണി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി. സെക്രട്ടറി അഡ്വ. ത്രിവിക്രമൻ തമ്പി മുഖ്യ പ്രഭാഷണം നടത്തി. എസ്.രാജേന്ദ്രൻ നായർ, കാച്ചാണി രവി, സി.പി.വേണുഗോപാലൻ നായർ,പി.സുകുമാരൻ നായർ, ആർ.സുശീന്ദ്രൻ, കരകുളം രാജീവ്, വി.പുരുഷോത്തമൻ നായർ, എസ്.മനോഹരൻ നായർ, പുഷ്പലീല തുടങ്ങിയവർ നേതൃത്വം നൽകി.