നെടുമങ്ങാട് : തിരുവാതിര ഞാറ്റുവേലയുടെ നടീൽ പ്രാധാന്യം വിളംബരം ചെയ്ത് ആനാട് കൃഷിഭവന്റെയും ഇക്കോ ഷോപ്പിന്റെയും ആഭിമുഖ്യത്തിൽ ആനാട് ജംഗ്ഷനിൽ കാർഷിക ചന്ത ആരംഭിച്ചു. വാർഡ് മെമ്പർ സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു.കൃഷി ആഫീസർ എസ്. ജയകുമാർ, ഇക്കോ ഷോപ്പ് പ്രസിഡന്റ് ആനാട് ആൽബർട്ട്, സെക്രട്ടറി പ്രകാശ് കൂപ്പിൽ, ട്രഷറർ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.