പാലോട്: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെ നേതൃത്വത്തിൽ നിർദ്ധനരായ അഞ്ച് കുടുംബങ്ങൾക്ക് സുമനസുകൾ സംഭാവനയായി നൽകിയ ടിവികൾ വിതരണം ചെയ്തു. പാലോട് സി.ഐ സി.കെ. മനോജ് പച്ച പാലുവള്ളി അർജ്ജുന്റെ വീട്ടിലെത്തി വിതരണോദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം മാസ്കും സാനിറ്റൈസറും വിദ്യാർത്ഥികൾക്ക് നൽകി. എസ്.കെ.വി സ്കൂൾ ഹെഡ്മിസ്ട്രസ് റാണി മോഹൻ, പ്രവാസി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പത്മാലയം മിനി ലാൽ, ആദിവാസി ക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി. ഷിജുമോൻ, സീക്കൺ ഹീറോ മാനേജർ വിഷ്ണു പ്രസന്നൻ,സുമ ഫ്ലക്സ് മാനേജർ വിഷ്ണുപ്രസാദ്, മീഡിയാ ട്രൻഡ്സ് മാനേജർ ജിനോരാജ് എന്നിവർ പങ്കെടുത്തു. പ്ലാവറ സീക്കൺ ഹീറോ വാഹന ഡീലർ, സുമ ഫ്ലക്സ് പ്രിന്റിംഗ് ഉടമ ശ്രീരാജ്, വിഷ്ണു, പാലോട് ശ്രീജിത്ത്, ഷിബുകുമാർ എന്നിവരാണ് ടിവികൾ സംഭാവനയായി നൽകിയത്. മീഡിയാ ട്രൻഡ്സ് കേബിൾ വിഷനും ശ്രിലക്ഷ്മി കേബിൾ വിഷൻ ഉടമ ബാലുവും ചേർന്നാണ് ഈ ടിവികളിലേക്കുള്ള കേബിൾ കണക്ഷൻ സൗജന്യമായി നൽകുന്നത്.