കോവളം: മഹാത്മാ അയ്യങ്കാളിയുടെ 79-ാമത് അനുസ്മരണത്തോടനുബന്ധിച്ച് സാധുജന പരിപാലന സംഘത്തിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമ്യാ ഹരിദാസ് എം.പി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി,എം.വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സാധുജന പരിപാലനസംഘം സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ഉണ്ണിക്കൃഷ്ണൻ, ജനറൽ സെക്രട്ടറി ജഗതി സുരേഷ്, സംസ്ഥാന ട്രഷറർ, റിഞ്ചുലാൽ,വിദ്യാഭ്യാസ കോ-ഓർഡിനേറ്റർ അജി ശൂരനാട്, ഓർഗനൈസിംഗ് സെക്രട്ടറി ശ്രീനിലയം സുരേഷ്, വർക്കിംഗ് പ്രസിഡന്റ് ഡോ.സനൽകുമാർ,വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ് ഖാൻ ഭാരവാഹികളായ ഷെരീഫ് എം.ജോർജ്, ശ്യാം വെണ്ണിയൂർ,സുജിത് എസ്.ആർ, ഷാനു.എം,വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.ശ്രീകല,വൈസ് പ്രസിഡന്റ് കെ.സതീഷ്‌കുമാർ,കോളിയൂർ ദിവാകരൻ നായർ, അഡ്വ. ജി.സുബോധൻ,സി.കെ.വത്സലകുമാർ,പ്രാണ കുമാർ, സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. പി.എസ്.ഹരികുമാർ, നഗരസഭ കൗൺസിലർ സന്തോഷ്, സതീഷ് പൂങ്കുളം,വിൻസെന്റ് ഡി. പോൾ തുടങ്ങിയവർ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സാമൂഹിക അകലം പാലിച്ചാണ് പുഷ്പാർച്ചന അടക്കമുള്ള ചടങ്ങുകൾ സംഘടിപ്പിച്ചത്.