കാട്ടാക്കട:നെയ്യാർഡാം കിക്മ എം.ബി.എ കോളേജിലെ വിദ്യാർത്ഥികൾ അഗസ്ത്യ വന മേഘലയിലെ വ്ലാവെട്ടി ആദിവാസി ഊരിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി.വ്ലാവെട്ടി ആദിവാസി സെറ്റിൽമെൻറുകളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് ടെലിവിഷൻ സെറ്റും,ഡിഷ് ടി.വി കണക്ഷനും,വൈദ്യുതി പുനസ്ഥാപിക്കാൻ വേണ്ട സൗകര്യവും നൽകി.പരിപാടിയുടെ ഉദ്ഘാടനം ടെലിവിഷൻ സ്വിച്ച് ഓൺ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ നിർവഹിച്ചു.വ്ലാവെട്ടി വാർഡ് മെമ്പർ ചിത്ര ഉദയൻ അദ്ധ്യക്ഷത വഹിച്ചു.കിക്മ ഡയറക്ടർ ഡയറക്ടർ ഡോ.സ്റ്റാൻലി ജോർജ് ജോർജ്,അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ എസ്.രാകേഷ് കുമാർ,നെയ്യാർഡാം ഗവ.ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് വിനോദ് കുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് സാബു എന്നിവർ സംസാരിച്ചു.