പൂവച്ചൽ:സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനസൗകര്യമൊരുക്കി മാതൃകയാകുകയാണ് പൂവച്ചൽ ഗവ.യു.പി സ്കൂൾ.സുമനസുകളുടെയും സംഘനകളുടെയും സഹകരണത്തോടെ പി.ടി.എയും അദ്ധ്യാപരും ശേഖരിച്ച ടി.വി കളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു. എസ്.എം.സി ചെയർമാൻ നാസറുദീൻ അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് ജി.ലതകുമാരി,സ്റ്റാഫ് സെക്രട്ടറി അരുൺകുമാർ,ഹെഡ്മിസ്ട്രസ് എസ്.ഗീത,എസ്.ആർ.ജി കൺവീനർ സ്റ്റുവർട്ട് ഹാരീസ്,പി.ടി.എ പ്രസിഡന്റ് ജി.ഒ.ഷാജി,എം.പി.ടി.എ ചെയർപേഴ്സൻ പ്രവീണ , ശ്രീകുമാർ,പ്രസാദ് രാജേന്ദ്രൻ,രാജീവ്,സുരേന്ദ്ര ബാബു എന്നിവർ സംസാരിച്ചു.