പാലോട്:പാലോട് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പാപ്പനംകോട് ജുമാ മസ്ജിതിൽ നടന്ന ചടങ്ങിൽ 250 കുടുംബങ്ങൾക്ക് സ്‌നേഹപുതപ്പ് നൽകി. ഇതിന്റെ ഉദ്ഘാടനം പാലോട് രവി നിർവഹിച്ചു.ജനാബ് മുഹമ്മദ് നിഷാദ് മന്നാനി, സാന്ത്വനം ചെയർമാൻ ഒഴുകു പാറ അസീസ്, തെന്നൂർ മോഹനചന്ദ്രൻ ,അഡ്വ.മുജീബ്, പി.എസ്.ബാജിലാൽ, ഇക്ബാൽ കോളേജ് പ്രിൻസിപ്പാൾ കലാം,ഡോ.വൃന്ദാവൻ അജീഷ്,രഘുനാഥൻ നായർ,ഷെറീഫ് റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു.