കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം പൂവച്ചൽ ശ്രീധരപ്പണിക്കർ മെമ്മോറിയൽ ശാഖാംഗവും മുളമൂട് മോഹൻ ക്ലിനിക് ഉടമയുമായ പൂവച്ചൽ മുളമൂട് രേവതിയിൽ ഡോ.എസ്.രാജേന്ദ്രൻ (66) നിര്യാതനായി. സി.പി.എം പ്രവർത്തകൻ, മുളമൂട് സമദർശിനി ഗ്രന്ഥശാല രക്ഷാധികാരി, ശാസ്ത്ര സാഹിത്യ പരിഷത്ത് വെള്ളനാട് മേഖലാ പ്രസിഡന്റ്, ആരോഗ്യ പ്രവർത്തകൻ, മുളമൂട് റസിഡന്റ്സ് അസോസിയേഷൻ ട്രഷറർ തുടങ്ങിയ നിലകളിൽ നിറസാന്നിദ്ധ്യമായിരുന്നു. ഭാര്യ:പി.ഷാനി. മക്കൾ: ആർ.എസ്.സിദ്ധാർത്ഥ്, ആർ.എസ്.ഗൗതം. മരുമകൾ: രേഷ്മസിദ്ധാർത്ഥ്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ 8.30ന്.