കൊടകര: പനിയും ശ്വാസതടസവുമായി കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആട്ടോ ഡ്രൈവർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ ചികിത്സയ്ക്കെത്തിയ ആനന്ദപുരം സ്വദേശി കിഴുപ്പിള്ളി വീട്ടിൽ സദാനന്ദൻ (53) ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. കൊവിഡിന്റെ ലക്ഷണം കണ്ടതിനാൽ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.ആൻജിയോഗ്രാം അടക്കമുള്ള ചികിത്സ നേടിയ രോഗിയാണ്. റിസൽട്ട് വരുന്ന മുറയ്ക്ക് നടപടിക്രമം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: രാധാമണി. മകൾ: ആതിര.