e

കോട്ടയം: താഴത്തങ്ങാടി കൊലക്കേസിലെ പ്രതി ബിലാലിന്റെ മാനസിക നില സംബന്ധിച്ചുള്ള പ്രതിഭാഗം വാദം സമർപ്പിക്കാൻ കോടതി നിർദേശം നൽകി. ബിലാൽ കഴിച്ചിരുന്ന മരുന്നുകളുടെ വിശദാംശങ്ങൾ അടക്കം ജൂലായ് ഒന്നിനു വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ബിലാൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ദമ്പതിമാരെ ക്രൂരമായി ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയത്. പരിക്കേറ്റ ഷീബ (60 ) അന്നുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് മുഹമ്മദ് സാലി (65) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.