udayakumar

കല്ലമ്പലം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മണമ്പൂർ നീറുവിള മാർക്കറ്റിന് സമീപം വിളയിൽ വീട്ടിൽ രാജൻ എന്ന ഉദയകുമാറാണ് (47) പിടിയിലായത്. ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസ് ടി വിയിൽ കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ടയിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ പൊലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു. ഇതിനുമുമ്പും ഇയാൾ പലതവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്‌പെക്ടർ ഫറോസ് .ഐ, സബ് ഇൻസ്‌പെക്ടർമാരായ നിജാം.വി, രാധാകൃഷ്ണൻ, തിരുവനന്തപുരം റൂറൽ ഷാഡോ ടീം അംഗങ്ങളായ ഷിജു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.