കടയ്ക്കാവൂർ: തിനവിളയിലെ സാമൂഹികക്ഷേമ കേന്ദ്രം പൊളിച്ച് പ്ലാസ്റ്റിക് മാലിന്യം സംസ്കരണകേന്ദ്രം സ്ഥാപിക്കാനുള്ള കടയ്ക്കാവൂർ പഞ്ചായത്തിന്റെ നടപടിക്കെതിരെ കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ, യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ്‌, പഞ്ചായത്ത്‌ മെമ്പർ മധുസൂദനൻ നായർ, കടയ്ക്കാവൂർ സർവീസ് സഹകരണ സംഘം പ്രസിഡന്റ് ജോഷ്, ദളിത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സുനി, കൃഷ്ണൻകുട്ടി, സേവാദൾ മണ്ഡലം പ്രസിഡന്റ് ഷിബു, സന്തോഷ്‌, രാധാകൃഷ്ണ കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.