02

പോത്തൻകോട് : ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ്- കേരളയുടെ 25 -ാമത് സ്ഥാപക ദിനാചരണ ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ പൊലീസുകാർക്കും സായി ഗ്രാമത്തിലെ ആയുഷ് ഹോളിസ്റ്റിക് സെന്ററിൽ നിന്നുള്ള ഹോമിയോ പ്രതിരോധ മരുന്നിന്റെ വിതരണോദ്ഘാടനം ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന് നൽകി മന്ത്രി നിർവഹിച്ചു. സത്യസായി ട്രസ്റ്റ് എല്ലാ വർഷവും സൗജന്യമായി പതിനായിരം കുടുംബങ്ങൾക്ക് നൽകാറുള്ള നോട്ട് ബുക്ക്‌ വിതരണവും നടന്നു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,തോന്നയ്ക്കൽ രവി,ബി.ജയചന്ദ്രൻനായർ,ഇളമ്പ ഉണ്ണിക്കൃഷ്ണൻ, ഡോ.വി.വിജയൻ തുടങ്ങിയവർ പങ്കെടുത്തു.