benny

തിരുവനന്തപുരം:പ്രവാസികൾക്കെതിരെയുള്ള സർക്കാരിന്റെ ക്രൂരയ്ക്കെതിരെ പ്രതിപക്ഷനേതാവ് നടത്തുന്ന സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് നടത്തുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ എം.പി.മാരും എം.എൽ.എ.മാരും യു.ഡി.എഫ്. നേതാക്കളും ഉപവസിക്കുമെന്ന് യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.
പ്രതിപക്ഷനേതാവിന്റെ ഉപവാസം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.