2011-world-cup

കൊളംബോ : ഇന്ത്യയ്ക്കെതിരായ 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ ശ്രീലങ്കൻ ടീം മനപൂർവം തോറ്റുകൊടുത്തെന്ന ആരോപണവുമായി വീണ്ടും മുൻ ലങ്കൻ കായിക മന്ത്രി. ലോകകപ്പ് ഫൈനൽ ലങ്കൻ ടീം 'വിറ്റു" എന്നാണ് അന്ന് കായിക മന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ത് ഗമഗെ കഴിഞ്ഞദിവസം ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെയും മന്ത്രി ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം മന്ത്രിക്കെതിരെ മുൻ ലങ്കൻ നായകരായ കുമാർ സംഗക്കാരയും മഹേല ജയവർദ്ധനെയും രംഗത്തെത്തിയിട്ടുണ്ട്. ആഗസ്റ്റിലെ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് മന്ത്രി കള്ളം പറയുകയാണെന്ന് താരങ്ങൾ പറഞ്ഞു. ആരോപണങ്ങൾക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിന് മുന്നിൽ തെളിവുകൾ നൽകാൻ തയ്യാറാകണമെന്ന് അന്ന് ക്യാപ്ടനായിരുന്ന സംഗക്കാര ആവശ്യപ്പെട്ടു.

ഐ.പി.എൽ സ്പോൺസർഷിപ്പ്

വിവാദത്തിൽ

ന്യൂഡൽഹി : അതിർത്തിയിൽ ചൈനീസ് പട്ടാളത്തിന്റെ അതിക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യുയടഞ്ഞ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർമാരായി ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വിവോ തുടരുന്നത് വിവാദത്തിൽ. എന്നാൽ സ്പോൺസർഷിപ്പിൽ നിന്ന്ലഭിക്കുന്ന വൻ വരുമാനം ഇന്ത്യൻ വിപണിക്ക് തുണയാണെന്നും അതിനാൽ സ്പോൺസർഷിപ്പ് പിൻവലിക്കേണ്ടതില്ല എന്നും ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ അഭിപ്രായപ്പെട്ടു.

ഇന്ത്യ മരണഗ്രൂപ്പിൽ

ന്യൂഡൽഹി : ഇൗവർഷം നടക്കുന്ന അണ്ടർ 16 എ.എഫ്.സി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ പ്രാഥമിക റൗണ്ടിൽ കരുത്തരായ ദക്ഷിണകൊറിയ ആസ്ട്രേലിയ, ഉസ്‌ബക്കിസ്ഥാൻ എന്നിവർക്കൊപ്പം സി ഗ്രൂപ്പിൽ മത്സരിക്കും. ഇൗ ടൂർണമെന്റിന്റെ സെമിയിലെത്തിയാൽ ഇന്ത്യയ്ക്ക് 2021 ലെ അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.