tt

തിരുവനന്തപുരം : ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പകൽ അടിയും സംസ്ഥാന സർക്കാരിന്റെ ഇരുട്ടടിയുമാണ് നടക്കുന്നതെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു . പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി വിഭാഗം സംസ്ഥാന ചെയർമാൻ അഡ്വ. സുമേഷ് അച്യുതൻ ശിവഗിരിയിലേക്ക് നയിക്കുന്ന ധർമ്മ യാത്ര അരുവിപ്പുറം ക്ഷേത്രത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതി കേന്ദ്രം നിറുത്തലാക്കിയതിനെതിരെ പ്രതികരിക്കാൻ പോലും സംസ്ഥാന സർക്കാരോ മുഖ്യമന്ത്രിയോ തയ്യാറായില്ല. പദ്ധതി റദ്ദാക്കിയതെന്തിനെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എ ആർ.സെൽവരാജ്, ഒ.ബി.സി വിഭാഗം സംസ്ഥാന ജനറൽ സെകട്ടറി ആർ.അജിരാജകുമാർ, ജില്ല ചെയർമാൻ ഷാജിദാസ്, ജില്ലാ ഭാരവാഹികളായ വില്യം നാൻസി, കെ.രാജൻ, കൂവളശേരി പ്രഭാകരൻ, ഡി.സി.സി ഭാരവാഹികളായ എസ്.കെ. അശോക് കുമാർ, ജോസ് ഫ്രാങ്ക്ളിൻ, കർഷക കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.എസ്. അനിൽ ,ആർ.ഒ. അരുൺ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ബാബുനാസർ, എൻ.രാജേന്ദ്രബാബു, രാജേഷ് സഹദേവൻ, അഡ്വ.ഷിജിൻ ലാൽ എന്നിവർ ജാഥയിലെ സ്ഥിരാംഗങ്ങളാണ്.അരുവിപ്പുറം മുതൽ ശിവഗിരി വരെയുള്ള 80 കിലോമീറ്റർ ദൂരമാണ് പദയാത്ര . 20 ന് വൈകിട്ട് ശിവഗിരിയിൽ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

പദ്ധതി പുനഃസ്ഥാപിച്ചില്ലെങ്കിൽ

സമരം: ഉമ്മൻചാണ്ടി

ഗുരുദേവനോടുള്ള ആദരവ് മുൻനിറുത്തി ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി പുനഃസ്ഥാപിച്ചില്ലെങ്കിൽ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്തിറങ്ങുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അഡ്വ. സുമേഷ് അച്യുതൻ നയിക്കുന്ന ധർമ്മ യാത്രയുടെ ആദ്യ ദിനത്തിലെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിന് മുന്നിൽ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരുദേവന്റെ ഓർമ്മ മലയാളികളുടെ ചൈതന്യമാണ്. പദ്ധതി വിവാമില്ലാതെ നടപ്പാക്കേണ്ടിയിരുന്നതാണ്. കേന്ദ്ര ,കേരള സർക്കാരുകൾ അനീതി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.