പാലോട്:നന്ദിയോട് പ്ലാവറ വലിയ വീട്ടിൽ സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ജി ഭാസ്കരന്റെ ഭാര്യ പുലിയൂർ രശ്മിയിൽ പി.ശാരദ (94 ) നിര്യാതയായി. നന്ദിയോട് ശ്രീകൃഷ്ണവിലാസം ബംഗ്ലാവിൽ പരേതനായ കൊച്ചപ്പി മുതലാളിയുടെ ഇളയ മകളാണ്.മക്കൾ: ചന്ദ്രിക, ഡോ.ജയചന്ദ്രൻ (ബിനി ആശുപത്രി പഴകുറ്റി), ജയരാജ്. മരുമക്കൾ: കെ.ചക്രപാണി (നന്ദിയോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) ഗീതകുമാരി, സുധ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.