വിതുര:വൈദ്യുതി,പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ മഹിളാ കോൺഗ്രസ്‌ അരുവിക്കര നിയോജക മണ്ഡലം കമ്മിറ്റി വിതുര വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. വുമെൻ വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷീല വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അരുവിക്കര മണ്ഡലം പ്രസിഡന്റ് ഷൈലജ ആർ. നായർ, കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, വിതുര മണ്ഡലം പ്രസിഡന്റ് ഷിബുരാജ്, എസ്.കുമാരപിള്ള, മേമല വിജയൻ, പഞ്ചായത്ത്‌ അംഗം പ്രേം ഗോപകുമാർ, പ്രവാസി കോൺഗ്രസ്‌ സെക്രട്ടറി ഇ.എം.നസിർ, ശകുന്തള,അംബിക,ജയശ്രീ,സുഷമ,ശുഭാമണി എന്നിവർ പങ്കെടുത്തു.