വിതുര: മലയടി പി..എച്ച്.സിയോടുള്ള അവഗണനയ്ക്കെതിരെയും, വൈദ്യുതി,പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയടി പി.എച്ച്.സിക്കുമുന്നിൽ പ്രകടനത്തോട്ടുകൂടി ധർണ നടത്തി. മണ്ഡലം പ്രിസിഡന്റ് എൻ.എസ്. ഹാഷിമിന്റെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ധർണ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ,നേതാക്കളായഎച്ച്.പീരുമുഹമ്മദ്,പൊൻപാറസതി,സുവർണ്ണക്കുമാർ,തച്ചൻകോട് പുരുഷോത്തമൻ, കട്ടക്കാൽ ഗോപി,മലയടി വേണു, തൊളിക്കോട് ഷാൻ, അനിൽകുമാർ, സെൽവരാജ്, ചെറുക്കേണം സുകു, എൽ.എസ്. ലജി, സെൽവരാജ്, എബ്രഹാം മാത്യു, പാറയിൽ ചന്ദ്രൻ, പള്ളിത്തറ ബാബു, രത്നാകരൻ കാണി, പനയ്ക്കേട് സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.