ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴ കടവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കോരാണി മാവേലി സ്റ്റോറിനു സമീപം എസ്.എസ് ഭവനിൽ സുശീലയുടെ മകൻ ബേബിരാജിന്റെ (38) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ 8.30 ഓടെ കണ്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്ക് മുമ്പ് ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അവിവാഹിതനാണ്. ബേബി സുമ സഹോദരിയാണ്. ഇയാൾ സൈലന്റ് ഡിപ്രഷന് ചികിത്സയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു
ചിത്രം: ബേബിരാജ് (38)