b

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അഴിമതിക്കെതിരെയും വികസന മുരടിപ്പിന് എതിരെയും കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപവാസസമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മുൻ അസംബ്ളി പ്രസിഡന്റ് പെരുങ്കുളം അൻസാർ, സുധീഷ്, കീഴാറ്റിങ്ങൽ മിഥുൻ, കടയ്ക്കാവൂർ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി വി.എസ്. അനൂപ്, കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബീന രാജീവ്, പഞ്ചായത്ത് മെമ്പർമാരായ ജയന്തി സോമൻ, മോഹനകുമാരി, ബ്ളോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സജി, സാജിദ്, ഉണ്ണിപ്പിള്ള, രാജ് സജീവ്, അനിക്കുട്ടൻ, കൃഷ്ണകുമാർ, അശോകൻ, സുനിൽ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് മുൻ അസംബ്ളി പ്രസിഡന്റ് പെരുംകുളം അൻസർ ഉദ്ഘാടനം ചെയ്തു.