വെഞ്ഞാറമൂട്: ടാപ്പിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടമ്മയുടെ അഞ്ചു പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞു. കോട്ടുകുന്നം കട്ടയ്ക്കര ശിവനന്ദനത്തിൽ രജിയുടെ മാലയാണ് പൊട്ടിച്ചത്. വ്യാഴാഴ്ച രാത്രി 8.30.നായിരുന്നു സംഭവം. ശബ്ദംകേട്ട് പുറത്തിറങ്ങവെ പിന്നിൽ നിന്നെത്തിയ അപരിചിതൻ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം രജിയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും കള്ളൻ രക്ഷപ്പെടുകയായിരുന്നു. മാലയിൽ കോർത്തിരുന്ന താലി സ്ഥലത്തു നിന്നു കിട്ടി. വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.