ആറ്റിങ്ങൽ: കരവാരം പഞ്ചായത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചു. 11ന് എയർ ഇന്ത്യ വിമാനത്തിൽ സൗദിയിൽ നിന്ന് കൊച്ചി എയർപോർട്ടിലെത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തെ ക്വാറന്റൈൻ സെന്ററിലേക്ക് കെ.എസ്.ആർ.ടി.സി ബസിലെത്തിയ ഇയാൾ ക്വാറന്റൈൻ സൗകര്യം ലഭ്യമായതിനാൽ വീട്ടിൽ കഴിയുകയായിരുന്നു. രോഗ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം പുറത്തുവരികയോ ആരുമായും സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇയാളുടെ അമ്മയെയും അനിയനെയും ആരോഗ്യവകുപ്പിന്റെ മുൻകരുതൽ നിർദ്ദേശമനുസരിച്ച് ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.