ആറ്റിങ്ങൽ:ആറ്റിങ്ങൽ കൊട്ടാര മന്ദിരത്തെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പദ്ധതി രേഖ സംസ്ഥാന പുരാവസ്തു വകുപ്പ് തയ്യാറാക്കി. ഡയറക്ടർ ദിനേശൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ‌ർപ്പിച്ചു.അഡ്വ: ബി.സത്യൻ എം.എൽ.എ പങ്കെടുത്തു.ആറ്റിങ്ങൽ കൊട്ടാരം നവീകരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതി രേഖ കൈമാറിയത്.സംസ്ഥാന പുരാവസ്തു വകുപ്പ് ആറ്റിങ്ങൽ കൊട്ടാരത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുവാനുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കാൻ ധാരണയായി.